HomeNewsLatest Newsഇന്ത്യയില്‍ ടിക് ടോക്ക് നിരോധിക്കണമെന്ന് ആവശ്യം; പ്രാങ്ക് വീഡിയോകൾക്ക് വിലക്ക്; വിലക്കേർപ്പെടുത്തിയത് ഇതിനൊക്ക

ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിക്കണമെന്ന് ആവശ്യം; പ്രാങ്ക് വീഡിയോകൾക്ക് വിലക്ക്; വിലക്കേർപ്പെടുത്തിയത് ഇതിനൊക്ക

ടിക് ടോക്ക് ആപ്പിനു നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഏപ്രില്‍ 16ന് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്നുമാണ് ആവശ്യം.ടിക്‌ ടോക് ആപ്ലിക്കേഷനു വിലക്കേര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് മധുര സ്വദേശിയായ അഡ്വ. മുത്തുകുമാര്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചപ്പോഴാണു കോടതിയുടെ നിരീക്ഷണം.

സ്വകാര്യത ലംഘിക്കുന്നതിനാല്‍ ആളുകള്‍ അറിയാതെ ചിത്രീകരിക്കുന്ന പ്രാങ്ക് വിഡിയോകള്‍ക്കു മദ്രാസ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ടിക് ടോക് ആപ്ലിക്കേഷന്‍ ഉപയോഗിച്ചു നിര്‍മ്മിച്ച വിഡിയോകള്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. ജസ്റ്റിസുമാരായ കൃപാകരന്‍, എസ്.എസ്. സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. കുട്ടികള്‍ക്കെതിരെയുളള ലൈംഗിക ചൂഷണവും സൈബര്‍ കുറ്റകൃത്യങ്ങളും ദിനംപ്രതി കൂടി വരുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments