തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചു: രക്ഷകനായത് വ്യവസായി യൂസഫലി

82

ചെക്ക് തട്ടിപ്പ് കേസില്‍ അജ്മാന്‍ ജയിലില്‍ ആയ ബിഡിജെഎസ് നേതാവും എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ആയ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം കിട്ടി. പ്രവാസി വ്യവസായി എംഎ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തുഷാറിന് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിക്കാനുള്ള തുക കോടതിയില്‍ കെട്ടിവച്ചു. ഇതോടെയാണ് തുഷാറിന് ജയില്‍ മോചനത്തിനുള്ള വഴിതെളിഞ്ഞത്. 10 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് കേസില്‍ ആയിരുന്നു തുഷാര്‍ അജ്മാനില്‍ അറസ്റ്റിലായത്. ഇന്ന് ജാമ്യം ലഭിച്ചില്ലായിരുന്നെങ്കില്‍ തുഷാര്‍ കൂടുതല്‍ ദിവസം ജയിലില്‍ കിടക്കേണ്ടി വന്നേനെ. അതിനിടെയായിരുന്നു യൂസഫലി രക്ഷകനായി രംഗത്ത് വന്നത്.