‘അടുത്ത മേയ് മാസം വരെയേ നീയൊക്കെയുള്ളു’; കേരളത്തിലെ ബിജെപി നേതാക്കൾക്ക് അജ്ഞാതന്റെ വധഭീഷണി

ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്ക് വധഭീഷണി. ശ്രീധരന്‍ പിള്ളയുടെ പേരില്‍ കണ്ണൂര്‍ ജില്ലാകമ്മറ്റി ഓഫീസ് വിലാസത്തിലാണ് ഇന്നലെ ഭീഷണിക്കത്ത് ലഭിച്ചത്. ‘അടുത്ത മേയ് മാസം വരെയേ നീയൊക്കെയുള്ളു’ എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. പരാതിയില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കി.ശോഭാ സുരേന്ദ്രന്‍,​ കെ.സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, വി.വി.രാജേഷ്, ബി.ഗോപാലകൃഷ്ണന്‍, ഗോപാലന്‍ കുട്ടി എന്നിവര്‍ക്കെതിരെയും കത്തില്‍ വധഭീഷണി മുഴക്കിയിട്ടുണ്ട്.