ഇലക്ഷൻ കൊട്ടിക്കലാശത്തിൽ മറവിൽ നടത്തിയ ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നു; നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി

133

വയനാട് തൊവരിമലയിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നു. പൊലീസും വനം വകുപ്പും ചേർന്നാണ്‌ കയ്യേറ്റം ഒഴിപ്പിക്കുന്നത്. തൊവരിമല കയ്യേറ്റ ഭൂമിയിലേക്ക് മാധ്യമങ്ങളെ കടത്തിവിടാതെയാണ് ഒഴിപ്പിക്കൽ നടപടികൾ നടക്കുന്നത്. സമരസമിതി നേതാക്കളായ എം പി കുഞ്ഞിക്കണാരൻ, കെ ജി മനോഹരൻ, രാജേഷ് അപ്പാട് എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് മർദ്ദിച്ചതായി ആദിവാസികൾ ആരോപിച്ചു.

നൂറു കണക്കിന് സമക്കാർ ഇപ്പോഴും കയ്യേറ്റ ഭൂമിയിലുണ്ട്. വയനാട്ടിലെ രാഷ്ടീയ കക്ഷികളും പൊലീസ് റവന്യൂ അധികൃതരും തെരഞ്ഞെടുപ്പിന്റെ തിരക്കിൽ നിൽക്കുമ്പോഴായിരുന്നു നെന്മേനി പഞ്ചായത്തിലെ തൊവരിമലയിൽ സിപിഐ എംഎൽ നേതൃത്വത്തിലുള്ള ഭൂസമര സമിതി കയ്യേറ്റം നടത്തിയത്. കൊട്ടിക്കലാശത്തിന്റെ തിരക്കിലായിരുന്ന പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കണ്ണ് വെട്ടിച്ചായിരുന്നു കയ്യേറ്റം.