ഇന്ത്യയിൽ ഇനി ഈ ആപ്പ് ലഭിക്കില്ല: സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി ഗൂഗിൾ: കാരണം ഇതാണ്

145

ആൻഡ്രോയിഡ് മാർക്കറ്റിൽ നിന്നും സെർച്ച് ഭീമൻ ഒരു ആപ്പിനെക്കൂടി ഗൂഗിൾ എടുത്തുകളഞ്ഞിരിക്കുന്നു. ദേശ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ആപ്പ് നിരോധിച്ചിരിക്കുന്നത്. 2020 സിഖ് റെഫറണ്ടം” എന്ന ആപ്പിനെയാണ് ആന്റി ഇന്ത്യ എന്ന് സൂചിപ്പിച്ച് ഗൂഗിൾ നീക്കം ചെയ്തത്. ‘ICETECH’ നിർമ്മിച്ച ആപ്പിന് മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് ഡിജിപിയും സെൻട്രൽ സെക്യൂരിറ്റി ഏജൻസിയും ചേർന്നാണ് കടിഞ്ഞാണിട്ടത്. പഞ്ചാബിന്റെ വിഭജനത്തിനു വേണ്ടി ഇന്ത്യയിലും വിദേശത്തും നിരോധിച്ച “സിഖ്സ് ഫോർ ജസ്റ്റിസ്” എന്ന സംഘടന ഈ ആപ്പ് ഉപയോഗിച്ച് ക്യാമ്പയിൻ ചെയ്യുന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്. ഇപ്പോൾ ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കൾക്ക് പ്ലേസ്റ്റോറിൽ ഈ ആപ്പ് കാണാനാവില്ല. ഗൂഗിളിനോടും ഇക്കാര്യത്തിൽ ഇടപെടാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.