HomeNewsLatest Newsഅങ്കണവാടിയില്‍ കയറി കുഞ്ഞുങ്ങളുടെ സമ്പാദ്യകുടുക്കയിലെ രൂപ മോഷ്ടിച്ച് കള്ളൻ; മോഷ്ടിച്ചത് എത്രയെന്നറിയേണ്ടേ?

അങ്കണവാടിയില്‍ കയറി കുഞ്ഞുങ്ങളുടെ സമ്പാദ്യകുടുക്കയിലെ രൂപ മോഷ്ടിച്ച് കള്ളൻ; മോഷ്ടിച്ചത് എത്രയെന്നറിയേണ്ടേ?

കാഞ്ഞിരപ്പള്ളിയിൽ അങ്കണവാടിയില്‍ കയറിയ കള്ളന്‍ മോഷ്ടിച്ചത് കുഞ്ഞുങ്ങള്‍ സൂക്ഷിച്ചിരുന്ന കുടുക്കയിലെ ആറ് രൂപ. വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയ കള്ളന്‍ അലമാരക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കുടുക്കയാണ് പൊട്ടിച്ചത്. അങ്കണവാടിയുടെ മുന്നിലെ കതക് പൊളിക്കാന്‍ ശ്രമം നടത്തിയ നിലയിലാണ്. പൂട്ട് തകര്‍ക്കാന്‍ കഴിയാതെവന്നതോടെ പുറകിലെ വാതില്‍ കുത്തിത്തുറന്നാണ് അകത്ത് കയറിയത്. രാവിലെ അയല്‍വാസികളാണ് അങ്കണവാടി ജീവനക്കാരെ വിവരം അറിയിക്കുന്നത്.

അങ്കണവാടിയിലെ കുട്ടികള്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കുടുക്ക കീറിയാണ് ഇതില്‍ സൂക്ഷിച്ചിരുന്ന ആറ് രൂപ മോഷ്ടിച്ചത്. മറ്റ് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അങ്കണവാടി ജീവനക്കാര്‍ പറഞ്ഞു. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് അലമാര തുറന്നത്. മുറിക്കുള്ളിലെ സാധനങ്ങളും അലമാരിയില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും വാരിവലിച്ചിട്ട നിലയിലാണ് കാണപ്പെട്ടത്.

പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം മുക്കാലിയിലെ 27ാം നമ്പര്‍ അങ്കണവാടിയിലാണ് ബുധനാഴ്ച രാത്രിയില്‍ മോഷണശ്രമം നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments