കോണ്‍ഗ്രസ്, ടിആര്‍എസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്? പുതിയ വെളിപ്പെടുത്തൽ

142

തെലുങ്കാനയിൽ നിരവധി കോണ്‍ഗ്രസ്, ടിആര്‍എസ് നേതാക്കള്‍ പാര്‍ട്ടിയില്‍ എത്തുമെന്ന് ബിജെപി നേതാക്കളുടെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് എംഎല്‍എയായ കോമാട്ടിറെഡ്ഡി രാജഗോപാല്‍ റെഡ്ഡി ബിജെപിയിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരിക്കേയാണ് കോണ്‍ഗ്രസിനേയും ടിആര്‍എസിനേയും പ്രതിസന്ധിയില്‍ ആക്കിയുള്ള നേതാവിന്‍റെ വെളിപ്പെടുത്തല്‍.

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ തെലങ്കാനയില്‍ സന്ദര്‍ശനം നടത്താന്‍ ഇരിക്കുകയാണ്. രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എ കോമാട്ടി രാജഗോപാല റെഡ്ഡി അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേരുമെന്നാണ് കണക്കാക്കപ്പെടുന്നത്.