കുടുംബ വഴക്ക്; പുരുഷവേഷം ധരിച്ചെത്തി അമ്മായിയമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി യുവതി !

11

പുരുഷവേഷം ധരിച്ചെത്തി ഭര്‍തൃമാതാവിനെ തലയ്ക്കടിച്ചുകൊന്ന യുവതി അറസ്റ്റിൽ. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. തിരുനെല്‍വേലി തല്‍ക്കരക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്‍മുഖവേലിന്റെ ഭാര്യ സീതാലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. സീതാരാമലക്ഷ്മിയുടെ മകന്‍ രാമസ്വാമിയുടെ ഭാര്യ മഹാലക്ഷ്മി(27)യാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഹെല്‍മെറ്റും ജാക്കറ്റും ധരിച്ച് പുരുഷവേഷത്തിലെത്തിയാണ് യുവതി ആക്രമണം നടത്തിയത്. അന്വേഷണം വഴിതെറ്റിക്കാനായി യുവതി അഞ്ച് പവന്റെ മാലയും കവര്‍ന്നിരുന്നു.ഭര്‍തൃമാതാവും മഹാലക്ഷ്മിയും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇതേതുടര്‍ന്ന് മഹാലക്ഷ്മിയും ഭര്‍ത്താവ് രാമസ്വാമിയും കുട്ടികളേയും കൂട്ടി വീട് മാറിതാമസിച്ചിരുന്നു.