HomeNewsLatest Newsപരിശുദ്ധ ഖുർആൻ കത്തിച്ച സംഭവം; ശക്തമായ പ്രതിഷേധമുയർത്തി ഗൾഫ് രാഷ്ട്രങ്ങൾ; ധ്രുവീകരണമുണ്ടാക്കുന്ന നടപടികള്‍ ഒഴിവാക്കണം

പരിശുദ്ധ ഖുർആൻ കത്തിച്ച സംഭവം; ശക്തമായ പ്രതിഷേധമുയർത്തി ഗൾഫ് രാഷ്ട്രങ്ങൾ; ധ്രുവീകരണമുണ്ടാക്കുന്ന നടപടികള്‍ ഒഴിവാക്കണം

ഡെന്മാർക്കിൽ തുര്‍ക്കിഷ് എംബസിക്ക് മുന്നില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സംഭവത്തെ ശക്തമായി അപലപിച്ച് പ്രസ്‍താവനകള്‍ പുറത്തിറക്കി. സഹിഷ്ണുതയ്ക്കും സഹവര്‍ത്തിത്വത്തിനും വേണ്ടി ലോകം മുഴുവന്‍ ഒരുമിച്ച് നിലല്‍ക്കേണ്ട സമയത്ത് ധ്രുവീകരണമുണ്ടാക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്നും മതചിഹ്നങ്ങളെ ആദരിക്കണമെന്നും വിദ്വേഷവും തീവ്രവാദവും തടയപ്പെടണമെന്നും യുഎഇ ആവശ്യപ്പെട്ടു. മാനവിക, സാമൂഹിക മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമായി സുരക്ഷയെത്തന്നെ അസ്ഥിരപ്പെടുത്തുന്ന എല്ലാത്തരം പ്രവണതകളെയും തള്ളിക്കളയുന്നതായി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ തുടര്‍ച്ചയായി ഖുര്‍ആനെ അവഹേളിക്കാന്‍ അവസരം നല്‍കുന്നത് വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നതും സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഭീഷണിയുമാണെന്നതിനൊപ്പം ഇക്കാര്യത്തിലെ ഇരട്ടത്താപ്പാണ് വ്യക്തമാവുന്നതെന്നും ഖത്തര്‍ ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments