കൊലക്കേസിൽ പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ച നിലയിൽ

66

 

കൊലക്കേസിൽ പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ച നിലയിൽ. കല്ലൂർ ചെമ്പംകണ്ടം മുണ്ടക്കൽ വീട്ടിൽ സുരേഷ് (40) നെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2006 ൽ കൊടകരയിൽ നടന്ന കൊലപാതക കേസിലാണ് ഇയാൾ പ്രതിയായത്. ഇതുകൂടാതെ അയൽവാസികളായ സ്ത്രീകളെ ആക്രമിച്ചതിന് ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം ഒല്ലൂർ പോലിസ് കേസെടുത്തിരുന്നു.‌ കോവിഡ് ബാധയെ തുടർന്ന് കാസർകോട്‌ ചിമേനി ജയിലിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസം പരോളിൽ ഇറങ്ങിയതായിരുന്നു. പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.