കൊലക്കേസ് പ്രതി കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിരക്ഷപ്പെട്ടു; ജാഗ്രതയിൽ പോലീസ്

55

കൊലക്കേസ് പ്രതിയായ അന്തേവാസി കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിരക്ഷപ്പെട്ടു. പെരിന്തൽമണ്ണ ദൃശ്യാകൊലക്കേസിലെ പ്രതി വിനീഷാണ് രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ജൂണിലാണ് വീട്ടിൽ ഉറങ്ങിക്കിടന്ന നിയമവിദ്യാർഥിനിയായ ദൃശ്യയെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. ഈ കേസിൽ റിമാൻഡിൽ കഴിയവെയാണ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കുതിരവട്ടത്തെത്തിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും ഇവിടെനിന്ന് അന്തേവാസി ചാടിപ്പോയിരുന്നു. 24 വയസുകാരനായ അന്തേവാസിയെ വളരെ വേഗം തന്നെ പിടികൂടി തിരികെ എത്തിക്കുകയും ചെയ്തിരുന്നു.