29 ലക്ഷത്തിന്റെ വഞ്ചനക്കേസ്: നടി സണ്ണി ലിയോണിനെ കൊച്ചി പോലീസ് ചോദ്യം ചെയ്തു

31

ബോളിവുഡ് നടി സണ്ണി ലിയോണിനെ കൊച്ചി പോലീസ് ചോദ്യം ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ വഞ്ചനാ കേസിലാണ് പോലീസ് നടപടി. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് ആണ് പരാതിക്കാരന്‍.കൊച്ചിയില്‍ വിവിധ പരിപാടികളില്‍ ഉദ്ഘാടനത്തിന് പങ്കെടുക്കാം എന്ന് കാണിച്ച് 29 ലക്ഷം രൂപ കൈവശപ്പെടുത്തി വഞ്ചിച്ചു എന്നാണ് പരാതി. 2016ന് ശേഷം 12 തവണകളായിട്ടാണ് ഇത്രയും തുക തട്ടിയതത്രെ.

ക്രൈബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍ എന്നാണ് വിവരം. ഏതാനും ദിവസങ്ങളായി ഷൂട്ടിങിന്റെ ഭാഗമായി കേരളത്തിലുണ്ട് സണ്ണി ലിയോണ്‍. അവര്‍ കുടുംബ സമേതമാണ് കേരളത്തിലെത്തിയത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.