തിളച്ചുമറിയുന്ന സൂര്യപ്രതലത്തിന്റെ അപൂർവ്വ ദൃശ്യങ്ങൾ പുറത്തുവിട്ട് ഗവേഷകർ !

59

തിളച്ചുമറിയുന്ന സൂര്യപ്രതലത്തിന്റെ (പ്ലാസ്മ) ദൃശ്യങ്ങൾ പുറത്തുവിട്ട്അമേരിക്കയിലെ നാഷണൽ സയൻസ്‌ ഫൗണ്ടേഷൻ.

സൂര്യന്റെ ഉള്ളിൽനിന്ന്‌ പുറത്തേക്ക്‌ താപം പുറന്തള്ളപ്പെടുമ്പോഴുണ്ടാകുന്ന കോശസമാന ഘടനയുള്ളതാണ്‌ ദൃശ്യം. ലഭ്യമായതിൽ വച്ച്‌ സൂര്യന്റെ ഏറ്റവും സൂക്ഷ്‌മമായ ദൃശ്യമാകും ഇത്‌.

സൂര്യന്റെ പ്രവർത്തനങ്ങൾ, സൗര കൊടുങ്കാറ്റ്‌ എന്നിവയെക്കുറിച്ച്‌ ആധികാരികമായി പഠിക്കുവാൻ പുതിയ ടെലിസ്‌കോപ്പ്‌ സഹായിക്കും. സൂര്യ പ്രതലത്തിന്റെ ചലനങ്ങൾ സൗര കാന്തികക്ഷേത്രങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്‌. ഇത്തരം കാന്തികക്ഷേത്രങ്ങൾ സൗര കൊടുങ്കാറ്റിനും കാരണമായേക്കാമെന്നു വിദഗ്ദർ പറയുന്നു.