HomeNewsLatest Newsകണ്ണൂരില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ത്തയാൾ പിടിയിൽ; അറസ്റ്റിലായത് ബിജെപി പ്രവര്‍ത്തകന്‍

കണ്ണൂരില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ത്തയാൾ പിടിയിൽ; അറസ്റ്റിലായത് ബിജെപി പ്രവര്‍ത്തകന്‍

തളിപ്പറമ്പ താലൂക്ക് ഓഫീസിന് മുന്നിലെ മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍. പരിയാരം ഇരിങ്ങല്‍ വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തിന് സമീപത്തെ പളളിക്കുന്നില്‍ പി ദിനേശന്‍ ആണ് പിടിയിലായത്. ബി ജെ പിയുടെ സി. പൊയില്‍ മേഖലയിലെ സജീവ പ്രവര്‍ത്തകനാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം.

തളിപ്പറമ്പ താലൂക്ക് ഓഫീസ് വളപ്പിലെ ഗാന്ധിപ്രതിമക്ക് നേരെയാണ് ഇന്ന് രാവിലെ ആക്രമം നടന്നത്. നിരവധിയാളുകള്‍ നോക്കിനില്‍ക്കവെ കാവിമുണ്ട് ധരിച്ചെത്തിയ ഒരാള്‍ പ്രതിമയുടെ കണ്ണട അടിച്ച്‌ തകര്‍ക്കുകയും മാല വലിച്ചുപൊട്ടിച്ച്‌ പ്രതിമയുടെ മുഖത്ത് രണ്ട് തവണ അടിച്ചശേഷം ഓടിപ്പോകുകയായിരുന്നു. ദിനേശനെ ഉയര്‍ന്ന പൊലീസ് ചോദ്യം ചെയ്തു വരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments