മുംബൈ: മുന്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കി. ബിസിസിഐ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് തീരുമാനം.
നിലവിലെ ബിസിസിഐ അധ്യക്ഷന്‍ ശശാങ്ക് മനോഹറിനെ പുതിയ ചെയര്‍മാനായും യോഗം നിര്‍ദേശിച്ചു. ശശാങ്ക് മനോഹറിന് യോഗങ്ങളില്‍ സംബന്ധിക്കാനാകാത്ത വേളകളില്‍, പകരം ശരദ് പവാറിന് ഇന്ത്യയെ പ്രതിനിധീകരിക്കാം. ഇന്ത്യന്‍ ക്രിക്കറ്റിലെ ശ്രീനിവാസന് ആധിപത്യത്തിന് ഇതോടെ അവസാനമായിരിക്കുകയാണ്. 2013 ഐപിഎല്‍ വാതുവയ്പ്പ് കേസില്‍, ശ്രീനിവാസന്റെ മരുമകന് ഗുരുനാഥ് മെയ്യപ്പന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ബിസിസിഐ പ്രസിഡന്റ് സ്ഥാനം അദ്ദേഹത്തിന് നഷ്ടമായിരുന്നു.