HomeNewsLatest Newsകോവിഡ് നിയന്ത്രണം: ആരോഗ്യ പ്രവർത്തകർക്കായി കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്തും

കോവിഡ് നിയന്ത്രണം: ആരോഗ്യ പ്രവർത്തകർക്കായി കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്തും

കൊറോണ വ്യാപനം ശക്തമായതിനാൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കായി കെഎസ്ആർടിസി സർവ്വീസ് നടത്തും. കെഎസ്ആർടിസി സിഎംഡിയാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും സർവ്വീസ് ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസി കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്നും സിഎംഡി അറിയിച്ചു. കൺട്രോൾ റൂം നമ്പർ- 0471- 2463799, 9447071021, 8129562972 (വാട്ട്‌സ് അപ്പ് നമ്പർ)

തിരുവനന്തപുരം ജില്ലയിൽ ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവടങ്ങളിൽ പോകേണ്ട ആരോഗ്യ പ്രർത്തകർക്ക് യാത്ര ചെയ്യുന്നതിന് വേണ്ടി നെടുമങ്ങാട്, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, കാട്ടാക്കട, യൂണിറ്റുകളിൽ നിന്നും ആവശ്യമായ സർവ്വീസ് നടത്തണമെന്ന് യൂണിറ്റ് ഓഫീസർമാർക്ക് എംഡി നിർദ്ദേശം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments