സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് കേരള പോലീസിന്റെ പുതിയൊരു മുന്നറിയിപ്പ് ! നിങ്ങളുടെ സെറ്റിംഗുകൾ എങ്ങനെ മാറ്റു…

45

സമൂഹമാധ്യമങ്ങൾ വിവിധതരം ചൂഷണങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. അത്തരമൊരു ചൂഷണത്തെ കുറിച്ച് കേരള പോലീസ് ഇപ്പോൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പോലീസ് ഈ മുന്നറിയിപ്പ് നൽകുന്നത്. നിങ്ങളുടെ സ്വകാര്യ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്. നമ്മൾ നമ്മുടെ ഫേസ്ബുക്കിൽ അല്ലെങ്കിൽ മറ്റേതൊരു സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന ഫോട്ടോകൾ അശ്ലീല സൈറ്റുകൾ ദുരുപയോഗം ചെയ്യുന്നുണ്ട്. അത്തരം ഫോട്ടോകൾ ഉപയോഗിച്ച് അവർ പുതിയ ടെംപ്ലേറ്റുകൾ തയ്യാർ ചെയ്യുകയും അതുവെച്ച് ആളുകളെ വല പിടിക്കുകയും ചെയ്യുന്നു ഇന്ന് റിപ്പോർട്ടുണ്ട്. കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

സമൂഹമാധ്യമങ്ങളിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത ഫോട്ടോകൾ അശ്‌ളീല സൈറ്റുകളുടെയും അപ്പ്ളിക്കേഷനുകളുടെയും പരസ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന പരാതികൾക്ക് മേൽ അന്വേഷണം നടന്നു വരുന്നു. പ്രൊഫൈലിൽ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്പോൾ അവ അടുത്ത സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന രീതിയിൽ സെറ്റിങ്സ് ക്രമീകരിക്കുക. ഇത്തരത്തിൽ നിങ്ങൾ ഇരയായാൽ ഉടൻ പോലീസ് സഹായം തേടുക.

#കേരളാപോലീസ്