ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹ്യമാധ്യമങ്ങള്‍ തകരാറിൽ: ഉടൻ പരിഹാരമെന്നു ഫേസ്ബുക്

198

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹ്യമാധ്യമങ്ങള്‍ക്ക് തകരാര്‍. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ സാമൂഹ്യമാധ്യമങ്ങളിലാണ് തകരാര്‍ കണ്ടെത്തിയത്. ചിത്രങ്ങളും വീഡിയോകളും ഡൗണ്‍ ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ല.
തകരാര്‍ ഇതുവരെ പരിഹരിക്കാന്‍ പറ്റുന്നില്ല.

ഇന്ത്യയ്ക്കു പുറമേ ഓസ്‌ട്രേലിയ, യുഎസ്സ്, യൂറോപ്പ്, ബ്രസീല്‍ എന്നീ രാജ്യങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണം ഫേസ്ബുക്ക് പുറത്തു വിട്ടിട്ടുണ്ട്. സേവനങ്ങളില്‍ തടസ്സം ഉണ്ടായതിനാല്‍ എത്രയും പെട്ടെന്ന് ഇത് പരിഹരിക്കുമെന്നാണ് ഫേസ്ബുക്ക് ട്വിറ്ററിലൂടെ അറിയിച്ചത്.

Courtesy:https://www.twentyfournews.com