മകനെ കടിക്കാൻ വന്ന പാമ്പിനെ അച്ഛൻ തല്ലിക്കൊന്നു; മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു പാമ്പ് കടിച്ച് മകനു ദാരുണാന്ത്യം !

88

മകനെ കടിക്കാൻ വന്ന പാമ്പിനെ അച്ഛന്‍ തല്ലിക്കൊന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്ബ് മകനെ കടിച്ചു കൊന്നു. മധ്യപ്രദേശിലെ സെഹോറിലാണ് വിചിത്രമായ സംഭവം നടന്നത്. ബുധ്‌നി ജോഷിപൂരില്‍ താമസിക്കുന്ന കിഷോര്‍ ലാലിന്റെ മകന്‍ രോഹിത്ത് (12) ആണ് പാമ്ബ് കടിയേറ്റ് മരിച്ചത്. കൂലിപ്പണിക്കാരനായ കിഷോര്‍ വീടിന്റെ പരിസരത്ത് കണ്ട പാമ്ബിനെ വ്യാഴാഴ്ച രാവിലെയാണ് തല്ലിക്കൊന്ന് മറവുചെയ്തത്. അന്ന് രാത്രി രണ്ട് മണിയോടെ വീട്ടില്‍ ഉറങ്ങിക്കിടന്ന മകന്റെ കാലില്‍ മറ്റൊരു പാമ്ബ് കടിക്കുകയായിരുന്നു. പാമ്ബിന്റെ പകയെന്നൊക്കെ പഴമക്കാര്‍ പണ്ട് പറയാറുള്ളതു പോലെ വിചിത്രമായ സംഭവമാണ് നടന്നത്. ഉടന്‍ തന്നെ ഹോഷംഗാബാദിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ കൂടുതല്‍ സൗകര്യമില്ലാത്തതിനാല്‍ നഗരത്തിലേക്കുള്ള ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞു. വഴിമധ്യേ രോഹിത് മരിച്ചു