HomeNewsLatest News"തെരഞ്ഞെടുപ്പിൽ വിജയിച്ചത് രാഹുലിന്റെ കോണ്‍ഗ്രസ്, മോദി കൊട്ടിഘോഷിച്ച ഗുജറാത്ത് മോഡല്‍ പരാജയമായിരുന്നുവെന്ന് ശിവസേന

“തെരഞ്ഞെടുപ്പിൽ വിജയിച്ചത് രാഹുലിന്റെ കോണ്‍ഗ്രസ്, മോദി കൊട്ടിഘോഷിച്ച ഗുജറാത്ത് മോഡല്‍ പരാജയമായിരുന്നുവെന്ന് ശിവസേന

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപിയെ വിമര്‍ശിച്ച്‌ ശിവസേന. യഥാര്‍ത്ഥ ജേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസാണെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. അധികാരത്തില്‍ എത്തിയതിന് പ്രസക്തിയില്ല. കോണ്‍ഗ്രസിന് ഭരണം നഷ്ടമായിരിക്കാം എന്നാല്‍ അവര്‍ പരാജയപ്പെട്ടെന്ന് പറയാന്‍ സാധിക്കില്ല. ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി അധികാരത്തില്‍ ഉണ്ട്. അതുകൊണ്ടു തന്നെ അധികാരത്തില്‍ വരുന്നത് വലിയ കാര്യമല്ല’. കൂടാതെ മോദി കൊട്ടിഘോഷിച്ച ഗുജറാത്ത് മോഡല്‍ സമ്ബൂര്‍ണ പരാജയമാണെന്നും റാവത്ത് പറഞ്ഞു.

‘ഗുജറാത്ത് മോഡല്‍ വികസനം എന്നുപറഞ്ഞ് അധികാരത്തില്‍ എത്തിയവരാണ് ബിജെപി. അത് പൂര്‍ണ പരാജയമായിരുന്നു. കാരണം അവര്‍ ചൂണ്ടിക്കാട്ടിയ സ്വപ്നതുല്യമായ ഒരു പദ്ധതി പോലും നടപ്പിലായില്ല എന്നതുതന്നെ. നോട്ടുനിരോധനത്തിന്റെ പേരില്‍ പാവങ്ങളുടെ പോക്കറ്റ് കാലിയാക്കി. അതിന്റെ ഫലം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രകടമാണ്. ഇന്ന് ജനങ്ങള്‍ ഇവിടെ സംതൃപ്തരല്ലെങ്കില്‍ അതിലൂടെ അവരുടെ മാനസികാവസ്ഥ വ്യക്തമാണ്,’ മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു റാവത്തിന്റെ പ്രതികരണം.

‘സുരക്ഷ, ജമ്മുകശ്മീര്‍, പാകിസ്താന്‍, നോട്ടുനിരോധനം, തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ തുടങ്ങി ഒരു പ്രശ്നത്തിലും വിജയിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇതാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എനിക്ക് മനസ്സിലായത്’, റൗത്ത് കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments