പ്രശസ്ത പിന്നണി ഗായിക തൂങ്ങിമരിച്ച നിലയില്‍: ഭർതൃ വീട്ടിലെ പീഡനമെന്ന് ആരോപണം

42

പിന്നണി ഗായിക സുസ്മിത തൂങ്ങി മരിച്ച . ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ സ്വന്തം വീട്ടിലെത്തിയത്. മരിക്കുന്നതിന് മുമ്പായി സുസ്മിത സഹോദരനും അമ്മയ്ക്കും വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഭര്‍തൃവീട്ടില്‍ ക്രൂരമായ മാനസിക പീഡനത്തിന് അവര്‍ ഇരയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

തിങ്കളാഴ്ച പുലര്‍ച്ച സുസ്മിതയുടെ ഫോണില്‍ നിന്ന് സഹോദരനും മാതാവിനും വാട്‌സ്ആപ്പ് സന്ദേശം പോയിരുന്നു. ഭര്‍ത്താവും ബന്ധുക്കളും സ്ത്രീധനത്തെ ചൊല്ലി പീഡിപ്പിക്കുന്നുവെന്നാണ് സന്ദേശം. ഭര്‍ത്താവ്, അവരുടെ സഹോദരി, അമ്മായി എന്നിവരുടെ പേര് എടുത്തുപറഞ്ഞിട്ടുണ്ട്.