രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്നു; കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘സിമി’യുടെ നിരോധനം അഞ്ചുവർഷത്തേക്കു കൂടി നീട്ടി

7

രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നു എന്ന് ചൂണ്ടിക്കാട്ടി സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ ഓഫ് ഇന്ത്യ (സിമി)യുടെ നിരോധനം കേന്ദ്രആഭ്യന്തര മന്ത്രാലയം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. സിമിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ചിതറിപ്പോയ സംഘടനയിലെ അംഗങ്ങള്‍ രാജ്യത്തിനു ഭീഷണിയായി ഒത്തുചേരുമെന്നും മന്ത്രാലയം നിരീക്ഷിക്കുന്നു.

2014 ഫെബ്രുവരി 1 മുതല്‍ 5 വര്‍ഷത്തേക്കുള്ള നിരോധനം ഇന്നലെ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിരോധനം വീണ്ടും നീട്ടിയത്. ഗയ സ്‌ഫോടനം, ചിന്നസ്വാമി സ്റ്റേഡിയം സ്‌ഫോടനം എന്നിവയുള്‍പ്പെടെ സിമിയിലെ അംഗങ്ങള്‍ ഉള്‍പ്പെട്ട 58 കേസുകളാണ് ആഭ്യന്തര മന്ത്രാലയം നിരോധനത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2001 സെപ്റ്റംബറിലാണ് ആദ്യമായി സിമി രാജ്യത്ത് നിരോധിച്ചത്. 2003, 06, 08, 14 വര്‍ഷങ്ങളില്‍ ഇത് പുതുക്കിയിരുന്നു.