HomeSportsഷുഐബ് മാലിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഷുഐബ് മാലിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഷാര്‍ജ: പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഷാര്‍ജയില്‍ ഇംഗ്ലണ്ടിനെതിരായി നടക്കുന്ന മൂന്നാം ടെസ്റ്റ് തന്റെ അവസാന മത്സരമായിരിക്കുമെന്ന് ഷുഐബ് മാലിക്ക് വ്യക്തമാക്കി. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനോടൊപ്പം ഏകദിനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതെന്ന് ഷുഐബ് വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ മാലിക് 245 റണ്‍സ നേടിയിരുന്നു. അബൂദാബിയില്‍ നടന്ന ആദ്യ ടെസ്റ്റിലായിരുന്ന ഇത്.  പിന്നീട് മികച്ച പ്രകടനം നടത്താന്‍ ഷുഐബ് മാലിക്കിനായില്ല. കരിയറിലെ അവസാന ഇന്നിങ്‌സില്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ പൂജ്യത്തിനാണ് ഷുഐബ് പുറത്തായത്.
33കാരനായ ഷുഐബ് 2001ല്‍ മുള്‍ട്ടാനില്‍ ബംഗ്ലാദേശിനെതിരെയാണ് ആദ്യ ടെസ്റ്റ് കളിച്ചത്. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഷുഐബ് ടെസ്റ്റില്‍ തിരിച്ചെത്തിയത്. അസ്ഹര്‍ അലിക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഷുഐബ് മാലിക്ക് ഇടം കണ്ടെത്തുകയായിരുന്നു.  35 ടെസ്റ്റുകളില്‍ നിന്ന് 35.76 ശരാശരിയില്‍ 1860 റണ്‍സാണ് ഷുഐബ് മാലിക്കിന്റെ അക്കൗണ്ടിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments