അയോധ്യ കേസ്: കേരളത്തിൽ അതീവ ജാഗ്രത: കാസർഗോഡ് അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

76

അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ കനത്ത ജാഗ്രതയിലാണ്. സംസ്ഥാനത്തും കനത്ത സുരക്ഷാ മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. കാസർഗോഡ് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹൊസ്ദുർഗ, ചന്ദേര എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ.11ാം തീയതി വരെ നിരോധനാജ്ഞ തുടരും.

നവമാധ്യമങ്ങൾ മുഴുവൻ സമയവും നിരീക്ഷണത്തിലായിരിക്കുമെന്നും പ്രകോപനപരമായ പോസ്റ്റുകൾ പങ്കവയ്ക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.