സംസ്ഥാന സ്‌കൂള്‍ കായികമേള: കിരീട പോരാട്ടത്തിനായി ഇഞ്ചോടിഞ്ച് പൊരുതി പാലക്കാടും എറണാകുളവും

135

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കിരീട പോരാട്ടത്തിനായി പാലക്കാടും എറണാകുളവും ഒപ്പത്തിനൊപ്പം കുതിക്കുന്നു. 64 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 127.33 പോയന്റുമായി പാലക്കാട് മുന്നിലാണ്. 116.33 പോയന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തും 60.33 പോയന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. 34 ഇനങ്ങളിലെ മത്സരങ്ങളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.