HomeNewsLatest Newsഎസ്ബിഐ സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി കുറയ്ക്കുന്നു; നടപടി വ്യാപക പ്രതിഷേധത്തെ തുടർന്ന്

എസ്ബിഐ സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി കുറയ്ക്കുന്നു; നടപടി വ്യാപക പ്രതിഷേധത്തെ തുടർന്ന്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി കുറച്ചേക്കും. സര്‍ക്കാരില്‍നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എസ്ബിഐ സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി പുനഃപരിശോധിക്കുന്നത്. മാസത്തില്‍ ശരാശരി മിനിമം ബാലന്‍സ് തുക നിലനിര്‍ത്തണമെന്നായിരുന്നു ബാങ്കിന്റെ നിര്‍ദ്ദേശം. ഇത് മൂന്നുമാസ കാലാവധിയും ആക്കിയേക്കും. അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട കുറഞ്ഞ തുക 1000 രൂപയാക്കാനാണ് എസ്ബിഐ ആലോചിക്കുന്നത്.

ശരാശരി മിനിമം ബാലന്‍സ് ഇല്ലാത്തിന്റെ പേരില്‍ 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മൊത്തം 1,772 കോടി രൂപ എസ്ബിഐ പിഴ ഈടാക്കിയത് സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 25 രൂപ മുതല്‍ 100 രൂപവരെയാണ് പിഴ ഈടാക്കിയിരുന്നത്. ഇത് 20 രൂപ മുതല്‍ 50 രൂപവരെയാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂണിലാണ് 5000 രൂപ മിനിമം ബാലന്‍സായി എസ്ബിഐ നിശ്ചയിച്ചത്. പ്രതിഷേധം വ്യാപകമായപ്പോള്‍ മെട്രോ നഗരങ്ങളില്‍ 3,000വും നഗരങ്ങളില്‍ 2000 രൂപയും ഗ്രാമീണ മേഖലയില്‍ 1000 രൂപയുമായി ഇത് കുറച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments