അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ സരിത എസ് നായരും; ചിഹ്നം പച്ചമുളക് !

68

അമേഠിയിൽ സരിതാ എസ് നായരും മൽസരിക്കുന്നു. സ്വതന്ത്രയായാണ് സരിത എസ് നായര്‍ മത്സരരംഗത്തുള്ളത്. പച്ചമുളകാണ് സരിതയ്ക്ക്‌ അനുവദിച്ചിരിക്കുന്ന ചിഹ്നം. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും സരിത നാമനിർദേശ പത്രിക നൽകിയിരുന്നു. ചില കേസുമായി ബന്ധപ്പെട്ട വിശദരേഖകൾ ഹാജരാക്കാനാവാതിരുന്നതിനാലായിരുന്നു പത്രിക തള്ളിയത്. എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ ഹൈബി ഈഡന് എതിരെ നൽകിയ സരികയുടെ പത്രികയും തള്ളിപ്പോയിരുന്നു. തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിലെ വീട്ടുവിലാസത്തിലാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.