HomeNewsLatest Newsഫൈനലിനൊരുങ്ങുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ആശംസയുമായി സച്ചിന്‍; സച്ചിന്റെ വാക്കുകൾ ഇങ്ങനെ:

ഫൈനലിനൊരുങ്ങുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ആശംസയുമായി സച്ചിന്‍; സച്ചിന്റെ വാക്കുകൾ ഇങ്ങനെ:

വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനൊരുങ്ങുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ധൈര്യത്തോടെ മുന്നോട്ട് പോയി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനാണ് സച്ചിന്‍ പറഞ്ഞത്. സമ്മര്‍ദത്തോടെ കളിക്കരുതെന്ന സന്ദേശം മാത്രമാണ് നല്‍കാനള്ളത്. സമ്മര്‍ദം ഒഴിവാക്കിയാല്‍ എളുപ്പമാകും. പോസിറ്റീവായി മാത്രം സംസാരിക്കുന്ന ഒരു കമ്പിനിയിലാണ് നിങ്ങളുള്ളത്. പുറത്തുള്ളതിനെപ്പറ്റി ഒന്നും ചിന്തിക്കരുത്. അവരുടെ പ്രകടനങ്ങളെ ഞാന്‍ വീക്ഷിക്കാറുണ്ട്. നിരവധി യുവതാരങ്ങള്‍ക്കാണ് അവര്‍ പ്രചോദനമാകുന്നതെന്നും സച്ചിന്‍ പറഞ്ഞു. സെമി ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. മഴ കളിച്ച മത്സരത്തില്‍ ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് നേരിട്ട് ഫൈനല്‍ പ്രവേശനം ലഭിക്കുകയായിരുന്നു. ആദ്യമായാണ് ഇഇന്ത്യന്‍ വനിതാ ടിം ടി20 ലോകകപ്പ് ഫൈനല്‍ കളിക്കുന്നത്. മാര്‍ച്ച് 8ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments