ശബരിമലയിലെ നിരോധനാജ്ഞ ശരിവെച്ച് സര്‍ക്കാര്‍; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

ശബരിമലയിലെ നിരോധനാജ്ഞ ശരിവെച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പത്തനംതിട്ട എഡിഎം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഉത്തമമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പൊതുസുരക്ഷയ്ക്കും വിശ്വാസികളുടെ സുരക്ഷയ്ക്കും നിരോധനാജ്ഞ ആവശ്യമാണ്. ക്രമസമാധാനം നില നിര്‍ത്താനും നിരോധനാജ്ഞ ആവശ്യമാണ്. നിരോധനാജ്ഞ വിശ്വാസികളെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. മൗലികാവകാശത്തിന്റെയും ആരാധനാ സ്വാതന്ത്ര്യത്തിന്റെയും ലംഘനമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.