HomeSportsഒളിമ്പിക്‌സിനുള്ള ആദ്യ റഷ്യന്‍ സംഘം യാത്ര തിരിച്ചു; വികാരാധീനനായി ഇസിന്‍ബയേവ

ഒളിമ്പിക്‌സിനുള്ള ആദ്യ റഷ്യന്‍ സംഘം യാത്ര തിരിച്ചു; വികാരാധീനനായി ഇസിന്‍ബയേവ

മോസ്‌കോ: ഒളിമ്പിക് പങ്കാളിത്തം ഉറപ്പായ 70 താരങ്ങളുമായി റിയോ ഒളിമ്പിക്‌സിനുള്ള ആദ്യ റഷ്യന്‍ സംഘം മോസ്‌കോയില്‍ നിന്ന് പുറപ്പെട്ടു. നീന്തല്‍, വോളിബോള്‍, ഹാന്‍ഡ് ബോള്‍, ബോക്‌സിങ്, ടേബിള്‍ ടെന്നീസ് താരങ്ങലാണ് മോസ്‌കോയിലെ ഷെറെമെത്യവോ വിമാനത്താളത്തില്‍ നിന്ന് റിയോയിലേക്ക് പുറപ്പെട്ടത്. പോള്‍വാള്‍ട്ട് ഇതിഹാസതാരം യെലേന ഇസിന്‍ബയേവ റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ പൊട്ടിക്കരഞ്ഞു. ഉത്തേജകമരുന്നടിയുടെ പേരില്‍ റഷ്യന്‍ കായിക താരങ്ങളെ റിയോ ഒളിമ്പിക്‌സില്‍ വിലക്കിയ സാഹചര്യത്തിലാണ് ഇസിന്‍ബയേവയുടെ പ്രസിഡന്റിനു മുന്നില്‍ വികാരാധീനയായത്. അധികൃതരുടെ ഒത്താശയോടെ ഉത്തേജക മരുന്നുപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റഷ്യന്‍ അത്‌ലറ്റുകളെ വിലക്കിയത്. റഷ്യന്‍ അത്‌ലറ്റിക് ഫെഡറേഷനെ വിലക്കിയത് കാരണം ഇസിന്‍ബയേവയടക്കമുള്ള താരങ്ങള്‍ക്ക് റിയോയില്‍ മത്സരിക്കാനാകില്ല.

മുരളിക്ക് ഞാന്‍ എങ്ങനെ ശത്രുവായി ? മമ്മൂട്ടി കണ്ണുനിറഞ്ഞു പറയുന്നു : വീഡിയോ കാണാം

ക്യാമറദൃശ്യങ്ങൾ കൈമാറുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്നും പണംതട്ടിയ പോലീസുകാർ പിടിയിൽ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments