HomeNewsLatest Newsവീരേന്ദ്ര കുമാറിനു പിന്നാലെ ആര്‍എസ്പിയും മുന്നണിമാറ്റത്തിനൊരുങ്ങുന്നു; യുഡിഎഫ് ക്യാംപിൽ ആശങ്ക

വീരേന്ദ്ര കുമാറിനു പിന്നാലെ ആര്‍എസ്പിയും മുന്നണിമാറ്റത്തിനൊരുങ്ങുന്നു; യുഡിഎഫ് ക്യാംപിൽ ആശങ്ക

ഘടകക്ഷിയായിരുന്ന ആര്‍എസ്പിയും ജെഡിയുവിന് പിന്നാലെ എല്‍ഡിഎഫിലേക്ക് ചേക്കാറാനുള്ള ഒരുക്കത്തിയതോടെ യു ഡി എഫ് ക്യാമ്പിൽ ആശങ്ക പടരുന്നു. എല്‍ഡിഎഫ് ഘടകക്ഷിയായിരുന്ന വീരേന്ദ്ര കുമാറിന്റെ ജെഡിയു ഇപ്പോള്‍ ഇടതുപക്ഷത്തുള്ള ജെഡിഎസ്സുമായി ലയിച്ചായിരിക്കും ഇടതുമുന്നണിയുടെ ഭാഗമാവുക. ഇതിനായി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. യുഡിഎഫ് സഹായത്തോടെ രാജ്യസഭയിലെത്തിയ വീരേന്ദ്ര കുമാര്‍ രാജിവെക്കുകയും ചെയ്യും. നിലവില്‍ എംഎല്‍എമാര്‍ ഒന്നും ഇല്ലെങ്കിലും യുഡിഎഫില്‍ ജെഡിയുവിന് പരിഗണനയുണ്ട്. ചില സീറ്റുകളിലെ ജയപരാജയങ്ങള്‍ തീരുമാനിക്കാന്‍ ഇവര്‍ക്കു കഴിയുമെന്നതിനാല്‍ ഇവരുടെ വരവ് ഇടതുമുന്നണിയുടെ ശക്തി വര്‍ധിപ്പിക്കുമ്ബോള്‍ യുഡിഎഫിന് ക്ഷീണമാവുകയും ചെയ്യും.

എല്‍ഡിഎഫ്കടുത്ത അഴിമതി, ലൈംഗിക ആരോപണം നേരിടുന്ന യുഡിഎഫിന് അടുത്തതവണ ഭരണം കിട്ടില്ലെന്ന അഭ്യൂഹം ശക്തമാണ്. ഇതും ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നുണ്ട്. വീരേന്ദ്ര കുമാറിന്റെ കൊഴിഞ്ഞു പോക്കിനേക്കാള്‍ മാതൃഭൂമി പത്രത്തിന്റെ പിന്തുണയാണ് യുഡിഎഫിന് ഏറെ ക്ഷീണമുണ്ടാക്കുക. വീരേന്ദ്ര കുമാറും ശ്രേയാംസ് കുമാറും ഇടതുപക്ഷത്തെത്തിയാല്‍ മാതൃഭൂമി പത്രവും ചാനലും യുഡിഎഫിന് നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണ സ്വാഭാവികമായും ഇല്ലാതാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments