HomeNewsLatest Newsആർഎസ്എസിന് അനുകൂലമായി ഇന്ത്യൻ ചരിത്രം മാറ്റിയെഴുതുന്നു; റോയിട്ടേഴ്‌സിന്റെ നടുക്കുന്ന റിപ്പോർട്ടിൽ പറയുന്നത്.....

ആർഎസ്എസിന് അനുകൂലമായി ഇന്ത്യൻ ചരിത്രം മാറ്റിയെഴുതുന്നു; റോയിട്ടേഴ്‌സിന്റെ നടുക്കുന്ന റിപ്പോർട്ടിൽ പറയുന്നത്…..

ചരിത്രം സ്വന്തമാക്കാനും നേതാക്കന്മാരെ തങ്ങളുടെ ആളുകളാക്കാനുള്ള സംഘപരിവാറിന്റെ കളി ഇന്നോ ഇന്നലെയോ തുടങ്ങിയല്ല. എന്നാൽ, ഒളിഞ്ഞും തെളിഞ്ഞുമുള്ള ആ തന്ത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുപ്രധാന നീക്കമായി മാറിയിരിക്കുന്നു. റോയിട്ടേഴ്‌സ് പുറത്ത് വിട്ട വാര്‍ത്ത പ്രകാരം ഹിന്ദു പുരാണങ്ങളുടെ അടിസ്ഥാനത്തിലാണ് ചരിത്രം പൊളിച്ച് എഴുതാന്‍ സംഘപരിവാര്‍ ഒരുങ്ങുന്നത്. ആറ് മാസമായി ഒരു പ്രത്യേക സംഘം അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ് എന്നും റോയിട്ടേഴ്‌സ് വാര്‍ത്തയില്‍ പറയുന്നു.

രാജ്യത്തിന്റെ ചരിത്രം ഹിന്ദുക്കളുടേത് മാത്രമാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ് അണിയറയില്‍ സംഘപരിവാര്‍ ശ്രമം നടത്തുന്നത് എന്നാണു റിപ്പോർട്ടിൽ പറയുന്നത്. ആര്‍എസ്എസ് നിലവില്‍ പ്രചരിപ്പിക്കുന്നത് പോലെ ചരിത്രത്തെ മാറ്റിയെഴുതാന്‍ വേണ്ടി നരേന്ദ്ര മോദി പ്രത്യേക ഗവേഷക സംഘത്തെ നിയോഗിച്ചിരിക്കുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാമായണവും മഹാഭാരതവും അടക്കമുള്ള പുരാണങ്ങളില്‍ പറയുന്ന സംഭവങ്ങളും വ്യക്തികളും യഥാര്‍ത്ഥങ്ങളെന്ന് സ്ഥാപിച്ച് അവയെ ചരിത്രത്തിന്റെ ഭാഗമാക്കുകയാണ് ഇവരുടെ ജോലി. പുരാവസ്തുക്കളുടേയും ഡിഎന്‍എ പരിശോധനയുടേയും അടിസ്ഥാനത്തിലാണ് പുതിയ ചരിത്ര രചനയെന്നും റോയിട്ടേഴ്‌സ് പറയുന്നു.

ഇന്ത്യ ഉണ്ടായ കാലം തൊട്ട് ഇത് ഹിന്ദുക്കളുടേതാണ് എന്ന് സ്ഥാപിക്കാനാണ് ശ്രമം. ആര്‍എസ്എസ് അനുകൂലികളായ ഗവേഷകരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ച വിവരം കേന്ദ്ര സാംസ്‌ക്കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ സ്ഥിരീകരിച്ചിട്ടുണ്ട്. ഹിന്ദു പുരാണ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണത്രേ മാറ്റിയെഴുത്ത്.

ഇന്ത്യന്‍ സംസ്‌ക്കാരം രൂപപ്പെട്ട യഥാര്‍ത്ഥ ചരിത്രത്തെ ആര്‍എസ്എസ് അംഗീകരിക്കുന്നില്ല. മധ്യേഷ്യയില്‍ നിന്നും മറ്റുമുള്ള കുടിയേറ്റത്തിലൂടെയല്ല, മറിച്ച് ഹിന്ദുക്കള്‍ ചരിത്രാതീത കാലം തൊട്ടേ ഇവിടെയുണ്ട് എന്നതാണ് ആര്‍എസ്എസ് നിലപാട്. അക്കാര്യം സ്ഥാപിക്കുന്നതിന് വേണ്ടിയാണ് മോദിയുടെ നേതൃത്വത്തില്‍ ചരിത്രം മാറ്റുന്നത്. കെഎന്‍ ദീക്ഷിതാണ് 14 അംഗ സമിതിയുടെ ചെയര്‍മാന്‍. നിലവിലുള്ള ചരിത്രത്തിലെ ചില ഭാഗങ്ങള്‍ തിരുത്തി എഴുതാന്‍ കഴിയുന്ന വിധത്തിലൊരു റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കെഎന്‍ ദീക്ഷിത റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ലെന്നും റോയിട്ടേഴ്സ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്നതാണ് സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യം. മറ്റെല്ലാ മതങ്ങളും ആര്‍എസ്എസിന് ശത്രുക്കളാണ്. ഇപ്പോള്‍ തന്നെ രാജ്യത്തെ 23 സംസ്ഥാനങ്ങള്‍ ബിജെപി ഭരണത്തിന്റെ കീഴിലായിരിക്കുന്നു. എന്ത് കാണിച്ചാലും ചോദ്യം ചെയ്യാന്‍ ശക്തമായ ഒരു പ്രതിപക്ഷം പോലും ഇല്ലാത്ത അവസ്ഥ ഇതിനു ഏറ്റവും പറ്റിയ സാഹചര്യമാണുതാനും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments