ഓപ്പണിങ് അരങ്ങേറ്റത്തില്‍ സെഞ്ച്വറിയുമായി രോഹിത്; വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

164

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ സെഞ്ച്വറി നേടി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ചായ ഇടവേളയ്ക്ക് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 202 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മ(115)യ്‌ക്കൊപ്പം മായങ്ക് അഗര്‍വാളാണ്(84) ക്രീസിലുള്ളത്. പതിയെ തുടങ്ങിയ ഇന്ത്യ പിന്നീട് മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 91 റണ്‍സെടുത്ത ഇന്ത്യ രണ്ടാം സെഷനില്‍ സ്‌കോറിനിങ്ങിന് വേഗം കൂട്ടി. ടെസ്റ്റ് കരിയറിലെ നാലാം സെഞ്ച്വറിയാണ് രോഹിത് വിശാഖപട്ടണത്ത് കുറിച്ചത്.