HomeUncategorizedഇന്ത്യൻ കറൻസിയുടെ രൂപമാറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണം അറിയാമോ? റിസർവ് ബാങ്ക് പറയുന്നു…..

ഇന്ത്യൻ കറൻസിയുടെ രൂപമാറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണം അറിയാമോ? റിസർവ് ബാങ്ക് പറയുന്നു…..

രാജ്യത്ത് 1000, 500 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് 2016 നവംമ്പർ എട്ടിന് രാത്രി എട്ട് മണിക്കാണ് പ്രഖ്യാപനം നടത്തിയത്. വന്‍തോതില്‍ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിയ്ക്കും ഇടയാക്കുന്നുന്നുവെന്നും കള്ളപ്പണം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് നോട്ട് നിരോധിച്ചതെന്നുമായിരുന്നു മോദിയുടെ വാദം

പിന്നീട് ഇറങ്ങിയ കറൻസികളുടെ വലിപ്പത്തിലും വലിയ മാറ്റമാണ് വന്നത. പുതുതായി 2000, 500, 200, 100, 50, 10, രൂപ നോട്ടുകളാണ് പുറത്തിറങ്ങിയത്. ആദ്യ നോട്ടുകളിൽ നിന്നും വലിപ്പം കുറഞ്ഞാണ് പുതിയ നോട്ടുകൾ രൂപ കൽപ്പന ചെയ്തത്. കറൻസിയുടെ രൂപമാറ്റത്തിനെതിരെയുള്ള പൊതു താൽപ്പര്യ ഹർജി പരിഗണിച്ച് ബോംബെ ഹൈക്കോടതിയുടെ ചോദ്യത്തിന് റിസർവ്വ് ബാങ്ക് നൽകിയ ഉത്തരമാണ് ഞെട്ടിക്കുന്നത്.

പുതിയ നോട്ടുകളും നാണയങ്ങളും തിരിച്ചറിയാൻ നേരിടുന്ന ബുദ്ധിമുട്ട് വിശദമാക്കി നാഷണൽ അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് സമർപ്പിച്ച പൊതു തകാൽപ്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. കറൻസി നോട്ടുകളുടെ വലിപ്പം കുറച്ചത് പേഴ്സിൽ സൂക്ഷിക്കാനുള്ള സൗകര്യം കണക്കിലെടുത്താണന്നാണ് റിസർവ്വ് ബാങ്കിന്റെ വാദം. എന്നാൽ നോട്ടിന്റെ വലിപ്പ കൂടുതൽ ഉപഭോക്താക്കൾക്കുണ്ടാക്കുന്ന പ്രയാസം തിരിച്ചറിയാൻ റിസർവ് ബാങ്കിന് ഇത്രയും കാലം വേണ്ടി വന്നോ എന്നാണ് ചീഫ് ജസ്റ്റിസ് സരമായി ചോദിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments