HomeNewsLatest Newsകോടികള്‍ ചെലവിട്ടുള്ള പരസ്യങ്ങള്‍ ഫലിച്ചില്ല; രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ കുറയുന്നതായി ആര്‍.ബി.ഐ

കോടികള്‍ ചെലവിട്ടുള്ള പരസ്യങ്ങള്‍ ഫലിച്ചില്ല; രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ കുറയുന്നതായി ആര്‍.ബി.ഐ

ന്യൂഡൽഹി : രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ കുറയുന്നതായി റിസര്‍വ് ബാങ്ക് കണക്കുകള്‍. ഫെബ്രുവരിയിലെ ഡിജിറ്റല്‍ പണമിടപാടുകള്‍ എണ്ണത്തിലും തുകയിലും ജനുവരിയേക്കാള്‍ പിന്നിലാണ് എന്നാണ് ആര്‍.ബി.ഐ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 115 ട്രില്യണ്‍ രൂപ മൂല്യമുള്ള ഇടപാടുകളാണ് ഫെബ്രുവരിയില്‍ നടന്നത്. ജനുവരിയില്‍ ഇത് 131 ട്രില്യന്‍ രൂപയായിരുന്നു. ഫെബ്രുവരിയില്‍ 1.09 ബില്യണ്‍ ഇടപാടുകളാണ് നടന്നതെങ്കില്‍ ജനുവരിയില്‍ ഇത് 1.12 ബില്യണ്‍ ആയിരുന്നു.
യൂണിഴൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, എന്നിവ ഉള്‍പ്പെടെയുള്ള ഇടപാടുകളുടെ കണക്കാണിത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പണമിടപാടുകളില്‍ നിന്നും ഡിജിറ്റല്‍ ഇടപാടുകളിലേയ്ക്ക് മാറ്റുകയാണ് നോട്ട് നിരോധനത്തിന്റെ മുഖ്യ ലക്ഷ്യമായി കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. കോടികള്‍ ചെലവിട്ടുള്ള പരസ്യങ്ങളം പ്രചാരണങ്ങളുമാണ് സര്‍ക്കാര്‍ നടത്തിയത്. വേഗത്തിലുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി പ്രധാന മന്ത്രി ബീം ആപ്പ് പോലുള്ള സംവിധാനങ്ങളും ആരംഭിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments