ഡാറ്റാ ലോക്കലൈസേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല: വാട്സാപ്പ് പേയ്ക്ക് റിസർവ് ബാങ്കിന്റെ കൂച്ചുവിലങ്ങ്

120

ഇന്ത്യയുടെ ഡാറ്റാ ലോക്കലൈസേഷൻ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കാത്തതിനാൽ വാട്‌സ്ആപ്പ് പേ ഇന്ത്യയിൽ വിന്യസിക്കാൻ കഴിയില്ലെന്ന് റിസർവ് ബാങ്ക് സുപ്രിം കോടതിയെ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് വാട്സ്ആപ്പ് സേവനം പൂർണ്ണമായി വിന്യസിക്കാൻ അനുവദിക്കരുതെന്ന് റീട്ടെയിൽ പേയ്മെൻറ് കൈകാര്യം ചെയ്യുന്ന നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) യോട് നിർദ്ദേശിച്ചതായും റിസർവ് ബാങ്ക് സുപ്രീം കോടതിയെ അറിയിച്ചു.