ഇന്ത്യൻ ടീമിന്റെ പരിശീലകൻ രവിശാസ്ത്രി തന്നെ

147

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ മുഖ്യ പരിശീലകനെ ബിസിസിഐ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രി തുടരും. അടുത്ത രണ്ടുവര്‍ഷത്തേക്ക്, 2021 ട്വന്റി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുമായി ബിസിസിഐ പുതിയ കരാര്‍ ഒപ്പിടുക. രവി ശാസ്ത്രിയെ പരിശീലകനായി നിയമിക്കാനുള്ള തീരുമാനം ഉപദേശക സമിതി ഏകകണ്‌ഠേന എടുത്തതാണെന്ന് കപില്‍ ദേവ് പത്രസമ്മേളനത്തില്‍ അറിയിച്ചു.