രാജ്യത്തെ ബലാൽസംഗത്തിനു കാരണം മൊബൈൽ ഫോണും ടെലിവിഷനും: മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ

106

ബലാത്സംഗം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് കാരണം
ടിവിയുടെയും മൊബൈല്‍ ഫോണിന്റെയും അമിത ഉപയോഗമെന്നു കോണ്‍ഗ്രസ് മന്ത്രി. രാജസ്ഥാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയുമായ ബന്‍ബര്‍ലാല്‍ മെഗ്ബാളാണ് വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.തെലങ്കാനയില്‍ 26കാരിയായ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം

മൊബൈല്‍ ഫോണുകളും ടിവിയും കണ്ടുപിടിക്കുന്നതിന് മുമ്പ് രാജ്യത്ത് ബലാത്സംഗങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ യുവാക്കളുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ഇവരെ തെറ്റായ പ്രവണതകളിലേയ്ക്ക് നയിക്കുന്നു- മന്ത്രി പറഞ്ഞു.