മഴ ഉടനെത്തുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം: മൺസൂൺ ഇത്തവണ സാധാരണ നിലയിൽ

68

കാലവര്‍ഷം വൈകില്ലെന്ന ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ഇത്തവണത്തെ മൺസൂൺ സാധാരണം ആയിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. പസഫിക്‌ സമുദ്രത്തിൽ രൂപപ്പെടുന്ന എൽനിനോ പ്രതിഭാസത്തിനു ശക്തി കുറവായിരിക്കും. എൽനിനോ ശക്തിപ്പെട്ടാൽ വരൾച്ച കൂടാനിടയുണ്ട്. എന്നാൽ കേരളത്തെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.

കേരളത്തിൽ ഉൾപ്പടെയുള്ള കാല വർഷത്തെക്കുറിച്ചുള്ള കാലാവസ്ഥ വകുപ്പിന്‍റെ ആദ്യ ഘട്ട പ്രവചനം ആണിത്.