HomeNewsLatest Newsസംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു: കടൽക്ഷോഭത്തിന് സാധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു: കടൽക്ഷോഭത്തിന് സാധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ കാലവര്‍ഷം ശക്തിപ്പെട്ടു. മിക്ക ജില്ലകളിലും കനത്ത മഴ ലഭിച്ചു.ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, പാലക്കാട് എന്നീ ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച വരെ മീന്‍പിടിത്തതിന് വിലക്കേര്‍പ്പെടുത്തി. കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ 16 വരെ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments