HomeNewsLatest Newsറെയില്‍വെ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ സർക്കാർ ഒരുങ്ങുന്നു

റെയില്‍വെ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ സർക്കാർ ഒരുങ്ങുന്നു

ന്യൂ ഡല്‍ഹി: ഇനി മുതൽ റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നു. ടിക്കറ്റുമായി ബന്ധപ്പെട്ട സൗജന്യങ്ങള്‍ ലഭിക്കുന്നതിനാണ് ആധാര്‍ നിര്‍ബന്ധമാക്കുക. പിന്നീട് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയേക്കും. പൊതുവിതരണ സമ്പ്രദായ രംഗത്തും പാചകവാതക വിതരണത്തിലും മാത്രമേ ആധാര്‍ നിര്‍ബന്ധമാക്കാവൂ എന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് അനുസരിക്കുമെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ഇത് ലംഘിച്ചാണ് ഇപ്പോള്‍ റെയില്‍വെ ടിക്കറ്റ് ബുക്കിംഗിനും ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നത്.

 

 

രണ്ട് ഘട്ടങ്ങളായാകും പദ്ധതി നടപ്പിലാക്കുക. 15 ദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങും. ആദ്യ ഘട്ടത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍, വിദ്യാര്‍ത്ഥികള്‍, വിരമിച്ച സൈനികര്‍ എന്നിവര്‍ക്കുള്ള ടിക്കറ്റ് ആനുകാല്യങ്ങള്‍ക്കാകും ആധാര്‍ നിര്‍ബന്ധമാക്കുക. രണ്ടാം ഘട്ടത്തില്‍ എല്ലാ ടിക്കറ്റുകളുടെ ബുക്കിംഗിനും ആധാര്‍ നിര്‍ബന്ധമാക്കും.

ലൈംഗിക അടിമകളായ പെണ്‍കുട്ടികളെ വില്‍ക്കാന്‍ ഐഎസിന്റെ ഓണ്‍ലൈന്‍ പരസ്യം

അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ സോഫ്ട്‍വെയർ വരുന്നു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments