HomeNewsLatest News'നിങ്ങള്‍ തെരുവില്‍ വരി നില്‍ക്കുമ്പോള്‍ കള്ളപ്പണക്കാര്‍ അത് വെളുപ്പിക്കുകയായിരുന്നു'; നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള തന്ത്രമായിരുന്നുവെന്ന്...

‘നിങ്ങള്‍ തെരുവില്‍ വരി നില്‍ക്കുമ്പോള്‍ കള്ളപ്പണക്കാര്‍ അത് വെളുപ്പിക്കുകയായിരുന്നു’; നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള തന്ത്രമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി

നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള തന്ത്രമായിരുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നിങ്ങള്‍ തെരുവില്‍ വരി നില്‍ക്കുമ്പോള്‍ കള്ളപ്പണക്കാര്‍ പിന്‍വാതിലൂടെ ബാങ്കിലെത്തി കള്ളപ്പണം വെളുപ്പിക്കുകയായിരുന്നു. നോട്ട് നിരോധനം കൊണ്ട് യാഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.നോട്ട് നിരോധനം പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. ഒരു പക്ഷേ 500, 1000 രൂപ നോട്ടുകളെ നരേന്ദ്രമോദിക്ക് ഇഷ്ടമായിരിക്കില്ല. അതുകൊണ്ടാവും മറ്റുള്ളവരെ കൂടി കഴിഞ്ഞ നവംബര്‍ എട്ടുമുതല്‍ തെരുവില്‍ നിര്‍ത്തിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം മൂലം വഴിയാധാരമായത് സാധാരണക്കാരയ ജനങ്ങളാണ്. ഗുജറാത്തിലെ ഏതെങ്കിലും ഒരു വ്യവസായി ഇത്രയും ദിവസങ്ങളില്‍ തെരുവില്‍ നോട്ടുകള്‍ക്കായി വരി നിന്നത് ആരെങ്കിലും കണ്ടുവോയെന്ന് രാഹുല്‍ഗാന്ധി ചോദിച്ചു. മൂന്ന് മാസം കൊണ്ട് ഒരു മാജിക്ക് പോലെയാണ് ജെയ്ഷാ തന്റെ കമ്പനിയുടെ ലാഭം അമ്പതിനായിരിത്തില്‍ നിന്നു രണ്ട് കോടിയിലേക്കെത്തിച്ചത്. കള്ളപ്പണത്തിലൂടെയല്ലാതെ ഇതെങ്ങനെ സാധിക്കുമെന്നും രാഹുല്‍ഗാന്ധി ചോദിച്ചു. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments