ഇനിമുതൽ പിഎസ്‌സി പരീക്ഷകൾ മലയാളത്തിലും എഴുതാം !

134

പിഎസ്‌സി പരീഷകള്‍ മലയാളത്തിലും നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍ അഡ്വ എംകെ സക്കീര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് തീരുമാനമായത്. പരീക്ഷകള്‍ മലയാളത്തിലാക്കുന്നതിന്റെ പ്രായോഗിക നടപടികള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കും. ഇത് സംബന്ധിച്ച് എല്ലാ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും യോഗം വിളിക്കുമെന്നും പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും പിഎസ്‌സി ചെയര്‍മാന്‍ പറഞ്ഞു.