HomeNewsLatest Newsഫേസ്ബുക്ക് ഓഫീസിന് മുന്നിൽ നഗ്നരായി വൻ പ്രതിഷേധം: കാരണം അറിയേണ്ടേ??

ഫേസ്ബുക്ക് ഓഫീസിന് മുന്നിൽ നഗ്നരായി വൻ പ്രതിഷേധം: കാരണം അറിയേണ്ടേ??

ഞായറാഴ്ച, നാഷണൽ കോളിഷൻ എഗൻസ്റ്റ് സെൻസർഷിപ്പ് (എൻ.സി.എ.സി) യുടെ സഹായത്തോടെ ഫെയ്സ്ബുക്കിനും ഇൻസ്റാഗ്രാമിൻറെ ന്യൂയോർക്ക് ഓഫീസിനും പുറത്ത് നഗ്നമായ ഒരു സംവിധാനമാണ് ചിത്രകാരനും ഫോട്ടോഗ്രാഫറുമായ സ്പെൻസർ ട്യൂണിക്ക്‌ രൂപം നൽകിയത്.

‘വീ ദ നിപ്പിള്‍’ എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിഷേധ സമരമായിരുന്നു ഇത്. കലാപരമായ നഗ്നതയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിൻറെയും ഇന്‍സ്റ്റഗ്രാമിൻറെയും സെന്‍സര്‍ഷിപ്പ് ചട്ടങ്ങളില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക്കിലെ ഫെയ്‌സ്ബുക്ക് ഓഫീസിന് മുന്നില്‍ നൂറോളം പേര്‍ നഗ്നരായി പ്രതിഷേധിച്ചു. ഞായറാഴ്ച രാവിലെ മുതലാണ് പ്രതിഷേധക്കാര്‍ റോഡില്‍ നഗ്നരായി കിടന്ന് പ്രതിഷേധിച്ചത്. ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് വഴി കലാപരമായ സ്ത്രീ നഗ്നത സെന്‍സര്‍ ചെയ്യുന്നതിനെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments