സച്ചിന്‍ ടെണ്ടുൽക്കറുടെ കട്ടൗട്ടിൽ കരി ഓയിലൊഴിച്ച് കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

26

 

കൊച്ചിയിൽ സച്ചിൻ ടെണ്ടുൽക്കർക്കെതിരെ പ്രതിഷേധം. കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ക്രിക്കറ്റ് ഇതിഹാസത്തിനെതിരെ കരിഓയിൽ പ്രതിഷേധം. സച്ചിൻ ടെണ്ടുൽക്കറുടെ കട്ടൗട്ടിൽ ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരി ഓയിൽ ഒഴിച്ചത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സച്ചിൻ പവലിയന് മുന്നിലായിരുന്നു പ്രതിഷേധം. കർഷക സമരത്തെ പിന്തുണച്ച അന്തരാഷ്ട്ര സെലിബ്രിറ്റികൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയതിനെതിരെ ആയിരുന്നു പ്രതിഷേധം.

സച്ചിന്റെ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. താരത്തിന്‍റെ നിലപാട് ഇന്ത്യക്ക് തന്നെ അപമാനമാണെന്ന് ആരോപിച്ച ഇവർ സച്ചിൻ ടെണ്ടുൽക്കർ നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടു. ഇതിനുശേഷമാണ് കട്ടൗട്ടിൽ കരി ഓയിൽ ഒഴിച്ചു പ്രവർത്തകർ പ്രതിഷേധിച്ചത്.