ആരോഗ്യ സേതു ആപ്പിന്റെ സുരക്ഷാവീഴ്ച കണ്ടെത്തുന്നവർക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്രം !

41

ആരോഗ്യ സേതു ആപ്പിലെ പാളിച്ചകൾ കണ്ടെത്തുന്നവർക്ക് മൂന്ന് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ആപ്പിന്റെ സുരക്ഷാ ആശങ്കകളും സ്വകാര്യത പ്രശ്നങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായി ‘ബഗ് ബൗണ്ടി’ എന്ന പേരിലുള്ള പ്രോഗ്രാം കേന്ദ്രസർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം വന്നത്. ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ സമ്മാനത്തിന് അർഹതയുണ്ടായിരിക്കുകയുള്ളൂ. ആപ്ലിക്കേഷൻ 12 കോടിയോളം പേർ ഇതിനകം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.