HomeNewsLatest Newsമെഡിക്കല്‍ കോളേജിൽ ലാബ് പരിശോധനകള്‍ക്ക് പണമടയ്ക്കാന്‍ പ്രീപെയ്ഡ് കാര്‍ഡ് സംവിധാനം വരുന്നു

മെഡിക്കല്‍ കോളേജിൽ ലാബ് പരിശോധനകള്‍ക്ക് പണമടയ്ക്കാന്‍ പ്രീപെയ്ഡ് കാര്‍ഡ് സംവിധാനം വരുന്നു

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രീപെയ്ഡ് കാര്‍ഡ് സംവിധാനവും വരുന്നു.’ഇനി മുതല്‍ ഫീസ് അടയ്ക്കാന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൈയ്യില്‍ പണം കരുതേണ്ടതില്ല. പ്രമുഖ ബാങ്കുകളുമായി സഹകരിച്ചാണ് പ്രീപെയ്ഡ് കാര്‍ഡ് നല്‍കുന്നത്. 2000 രൂപയുടെ പ്രീപെയ്ഡ് കാര്‍ഡുകയാണ് രോഗികള്‍ക്ക് ലഭിക്കുന്നത്. കാര്‍ഡ് ലാബിലെ ക്യാഷ് കൗണ്ടറില്‍ നല്‍കി പണമൊടുക്കാം. ആര്‍ എസ് ബി വൈ ഇന്‍ഷ്വറന്‍സ് കഴിഞ്ഞ് പരിശോധനാ റിക്വസ്റ്റും ഫലങ്ങളും ഇനി മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കൈമാറാം.

അതേ സമയം ലാബ് പരിശോധനകള്‍ സുഗമമാക്കാന്‍ ആരംഭിച്ച മൊബൈല്‍ ആപ്പ് നിലവില്‍ വന്നു. എലീസ കണ്‍സള്‍ട്ടേഷന്‍ എന്ന പേരിലുള്ള ആപ് ഡോക്ടര്‍മാര്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. മൊബൈല്‍ ആപ്പിന്റെ പാസ് വേഡ് അതാത് ഡിപ്പാര്‍ട്ട് മെന്റുകള്‍ക്ക് ലഭിച്ചു.ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പരിശോധനകള്‍ എച്ച്‌ ഡി എസ് ലാബില്‍ എത്തും. അവിടെ നിന്നും ലാബ് ടെക്‌നീഷ്യന്മാര്‍ വാര്‍ഡിലെത്തി രോഗികളില്‍ നിന്നും സാമ്ബിള്‍ ശേഖരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments