
ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുളള പവർബോൾ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. രണ്ട് ബില്യൺ ഡോളറാണ് സമ്മാനത്തുക(ഏകദേശം പതിനാറായിരം കോടി രൂപ). ഭാഗ്യം പരീക്ഷിക്കാനായി വലിയ തിരക്കുകളാണ് ലോട്ടറി ഷോപ്പുകളിൽ അനുഭവപ്പെടുന്നത്. അമേരിക്കയിലാണ് നറുക്കെടുപ്പ്.
45 സംസ്ഥാനങ്ങൾ സംയുക്തമായി നടത്തുന്ന ലോട്ടറിയാണ് പവർബോൾ. ഇക്കഴിഞ്ഞ ശനിയാഴ്ച 1.6 ബില്യൺ ഡോളറായിരുന്നു പവര്‍ബോളിന്‍റെ സമ്മാനത്തുക. പക്ഷേ ആരും വിജയിച്ചില്ല. അതുകൊണ്ടാണ് ഇന്ന് നടക്കുന്ന നറുക്കെടുപ്പിലെ സമ്മാനത്തുക 1.9 ബില്യൺ ഡോളറായി ഉയർത്തിയത്. ഓഗസ്റ്റ് മുതലുള്ള നാല്പത് നറുക്കെടുപ്പുകളിലും വിജയിയെ കണ്ടെത്താനായിരുന്നില്ല. രണ്ട് ഡേളറാണ് പവർബോൾ ലോട്ടറിയുടെ ഒരു ടിക്കറ്റിന്റെ വില. ലോട്ടറി ടിക്കറ്റുകൾ വാങ്ങാനായി അമേരിക്കയിൽ ഉടനീളം വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് ഭാഗ്യം തുണയ്ക്കുന്ന വിജയിക്ക് എല്ലാ കിഴിവുകളും കഴിച്ച് തൊള്ളായിരത്തി ഇരുപത്തി ഒൻപത് മില്യൺ ഡോളറാണ് പണമായി ലഭിക്കുക. അല്ലെങ്കിൽ 29 വർഷം ഗഡുക്കളായി പണം ലഭിക്കാനുള്ള മാർഗവും ലഭ്യമാണ്.