മാര്‍പാപ്പയെ സ്വീകരിക്കാൻ യുഎഇ പ്രവാസികൾ: അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ ഒരുക്കങ്ങൾ പൂർത്തിയായി

40

മാര്‍പാപ്പയെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍. മൂന്ന് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പ സന്ദര്‍ശിക്കുന്ന ഏക ക്രൈസ്തവ ദേവാലയവം സെന്റ് ജോസഫ്‌സ് കത്തീഡ്രലാണ്. ഫെബ്രുവരി അഞ്ചിന് രാവിലെ 9.15നാണ് മാര്‍പാപ്പ എത്തുക.

പത്തരയ്ക്ക് സായിദ് സ്‌പോര്‍സ് സിറ്റിയില്‍ പൊതുസമ്മേളനമുള്ളതിനാല്‍ കത്തീഡ്രലില്‍ തെരഞ്ഞെടുക്കപ്പെട്ട ഏതാനും പേര്‍ക്കു മാത്രമാണ് പ്രവേശനാനുമതി. ദേവാലയവും പരിസരങ്ങളും പെയിന്റ് ചെയ്യുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നാലാഴ്ച മുന്‍പു തുടങ്ങിയ അറ്റകുറ്റ, അലങ്കാരപ്പണികള്‍ അന്തിമ ഘട്ടത്തിലാണ്. എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ യുഎഇ ഗവണ്‍മെന്റ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണിത്. ദേവാലയത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കി.