HomeNewsLatest Newsചലച്ചിത്ര ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

ചലച്ചിത്ര ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

സിനിമ ഗാന രചയിതാവും കവിയുമായ പൂവച്ചൽ ഖാദർ (73) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 12.15-ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കബറടക്കം ചൊവ്വാഴ്ച കുഴിയൻ കോണം മുസ്ലിം ജമാ അത്ത് പള്ളി കബറിസ്ഥാനിൽ.

ശരറാന്തൽ തിരിതാണു(കായലും കയറും) ചിത്തിര തോണിയിൽ, നാഥാ നീവരും കാലൊച്ച(ചാമരം) ആദ്യസമാഗമ ലജ്ജയിൽ( ഉത്സവം) ഏതൊ ജന്മകൽപ്പനയിൽ(പാളങ്ങൾ) അനുരാഗിണി (ഒരു കുടക്കീഴിൽ) നീയെന്റെ പ്രാർത്ഥന കേട്ടൂ( കാറ്റുവിതച്ചവൻ) മൗനമേ നിറയും.. തുടങ്ങി നിരവധി ശ്രദ്ധേയഗാനങ്ങളുടെ രചയിതാവായിരുന്നു അദ്ദേഹം. അമിനാബീവിയാണ് ഭാര്യ. മക്കൾ: തുഷാര, പ്രസൂന. മരുമക്കൾ: സലീം (സഹകരണ വകുപ്പ്), അഹമ്മദ് ഷെറിൻ (കേരള യൂണിവേഴ്സിറ്റി).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments